ABOUT US
ഞങ്ങൾ പലതരത്തിലുള്ള രോഗങ്ങൾക്കും യഥാർത്ഥമായ അക്യൂപങ്‌ചർ ചികിത്സ നൽകുന്നു. നാച്ചുറൽ സപ്പ്ളെമെന്റ്സും, യോഗയും ചികിത്സ ഉടമ്പടിയുടെ ഭാഗമായി നിർദ്ദേശിച്ചിരിക്കുന്നു. അക്യൂപങ്‌ചർ എന്ന പദം അർത്ഥമാക്കുന്നത് പലതരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ശരീരത്തിലെ അനാട്ടമിക്കൽ പോയിന്റസിനെ ഉത്തേജിപ്പിക്കുന്ന ഒരു കൂട്ടം നടപടി ക്രമങ്ങൾ ഉൾപ്പെട്ടതാണ്. അക്യൂപങ്‌ചർ ടെക്‌നിക് എന്നത് സൂക്ഷ്മഗ്രാഹിയായ വൈദ്യത്തെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ്. ആധുനിക ചികിത്സ രീതികൾ പ്രദാനം ചെയ്യുന്ന തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ആയുർവ്വേദം, യോഗ എന്നീ ആശയങ്ങളുടെ അറിവുകളിലൂടെയുള്ള ആരോഗ്യപരമായ ജീവിത ശൈലിയുടെ സമഗ്രമായ സമീപനമാണ് ഞങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പലതരം ജീവിതരീതികൾ വഴിയുള്ള സമ്മർദങ്ങളെയും മറ്റുള്ള രോഗ കാരണ ഹേതുകളെയും ഏറ്റവും ഫലവത്തായി നിയന്ത്രിക്കാനും അതുവഴി തടയാനും ചികിൽസിക്കാനും ഉതകുന്ന തരത്തിലുള്ള ഏറ്റവും മികച്ച ഉപകരണങ്ങളാണ് ഞങ്ങൾ നൽകുന്നത്.
- ഒരു വ്യക്തിയെ പൂർണ്ണമായും (ശരീരം, മനസ്സ്, ആത്മാവ്) സുഖപ്പെടുത്തുന്ന ചികിത്സാ രീതിയാണ് ഹോളിസ്റ്റിക് മെഡിസിൻസ്.
- ശാരീരിക, മാനസിക, ആത്മീയ വ്യവഹാരങ്ങളുടെ ഒരു സംയോഗമാണ് യോഗ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
- ശരീരത്തിൽ നേർത്ത സൂചികൾ ചേർക്കുന്ന ഒരു പകര ചികിത്സയാണ് അക്യൂപങ്‌ചർ. ഇത് പരമ്പരാഗത ചൈനീസ് ഔഷധത്തിന്റെ പ്രധാന ഘടകമാണ്.
- ശക്തമായ കാന്തങ്ങൾ ഉപയോഗിച്ച് ശാരീരിക മാനസിക രോഗങ്ങളെ ചികിൽസിക്കുന്ന രീതിയാണ് മാഗ്‌നെറ്റോ തെറാപ്പി.